കൊച്ചു ഗുരുവായൂർ ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്

ക്ഷേത്ര ഐതിഹ്യം

ആലപ്പുഴ ജില്ലയിലെ മുതുകുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രങ്ങളിലൊന്നാണ് കൊല്ലകൽ ശ്രീ പോരൂർമഠം ദേവീക്ഷേത്രം. ആദിപരാശക്തിയെ ഭിന്ന ഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. കൊല്ലകൽ ക്ഷേത്രസമുച്ചയത്തിൽ നിന്ന് വേറിട്ടതെങ്കിലും അതേ ക്ഷേത്രവളപ്പിൽ വടക്കുപടിഞ്ഞാറ് കിഴക്കോട്ട് ദർശനമായി പോരൂർമഠം ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നു. ക്ഷേത്രനാമം കൊണ്ടുതന്നെ ദേവിയുടെ ഭാവം സങ്കൽപിക്കാം. പോരിന് ഊരായ മഠം പോരൂർ മഠം ആയതായിട്ടാണ് ഐതീഹ്യം.

പോരിന് കലികൊണ്ട് നിൽക്കുന്ന പോർക്കലി ഭഗവതിയാണ് പ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള മുതുകുളം മേജർ ശ്രീപാണ്ഡവർകാവ് ദേവീക്ഷേത്രത്തിന്റെ കീഴൂട്ട് ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. പണ്ട് കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ ദേശത്തായിരുന്നു ഈ ക്ഷേത്രം. പ്രസ്തുത ക്ഷേത്രം കടൽകയറി നശിച്ചപ്പോൾ പുനപ്രതിഷ്ടക്ക് സ്ഥല നിർണ്ണയം ചെയ്തതിൽ, കായംകുളം കായലിന് കിഴക്ക് മുതുകുളം ദേശത്ത് കൊല്ലകൽ ക്ഷേത്രവളപ്പാണ് 

ഇവ മനുഷ്യസാധ്യമല്ലാത്തതിനാൽ സാധാരണ ക്ഷേത്ര സങ്കല്പമനുസരിച്ചുള്ള ക്ഷേത്രമോ, പായസം വെള്ളനിവേദ്യങ്ങളൊന്നുംതന്നെ ഇവിടെയില്ല. തിരളി, അവിൽപന്തീരാഴി, വറുത്തപൊടി എന്നിവയാണ് ഇവിടുത്തെ നിവേദ്യങ്ങൾ. ശിലാഖണ്ഡമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് സമുദ്രനിരപ്പിലായതിനാൽ ശാന്തിക്കാരൻ താഴോട്ട് പടിയിറങ്ങിച്ചെന്നാണ് പൂജാദികർമ്മങ്ങൾ നിർവ്വഹിക്കുന്നത്. പ്രധാന ആട്ടവിശേഷം ധനുമാസത്തിലെ എതിരേല്പ് ഉത്സവമാണ്.

ആണ്ടുതോറും പന്തിരുകലം കുരുതി നടക്കുന്ന തിരുക്കൊച്ചി പ്രദേശത്തെ അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ചെറുതും വലുതുമായ പന്ത്രണ്ട് വെള്ളോട്ടുവാർപ്പിലാണ് കുരുതിക്കുള്ള നിണം തയ്യാറാക്കുന്നത്. പന്തിരുകലം കുരുതിയുടെ പ്രധാന വാദ്യമാണ്. പോരൂർ മഠം ക്ഷേത്രം കടൽത്തീരത്തായിരുന്ന കാലം മുതൽ പന്തിരുകലം കുരുതിയ്ക്ക് ഒരുക്കങ്ങൾ തയാറാക്കുന്നതിനുള്ള 

ക്ഷേത്രം കടൽത്തീരത്തായിരുന്ന കാലം കുരുതിക്ക് ഒരുക്കൽ ചുമതലപ്പെട്ട ഗൃഹനാഥൻ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാവശ്യത്തിന് അവിചാരിതമായി പോകേണ്ടി വന്നു. കുടുംബത്തിലെ അന്ന് അവശേഷിച്ച സ്ത്രീക്ക് ആൺ സന്താനങ്ങളില്ലായിരുന്നു. കുരുതി ഒരുക്കങ്ങൾ തയ്യാറാക്കേണ്ട സമയമായിട്ടും ഗൃഹനാഥൻ സ്ഥലത്ത് എത്തിയില്ല. വീട്ടുകാരിയാകെ വിഷമിച്ചു പരിഹാരത്തിനായ് അയൽക്കാരനോടു കുരുതി ഒരുക്കങ്ങൾ ചെയ്തുകൊടുക്കാമോ എന്നും, കുരുതി ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ നാളിതുവരെ സമ്പാദിച്ച സുകൃതം നശിക്കുമെന്നും ദേവി കോപത്താൽ നാടു തന്നെ ഇല്ലാതാകുമെന്നും ദേവീഭക്തയായ സ്ത്രീ ഭയപ്പെടുന്നതായി പറഞ്ഞു.

എന്നാൽ ഇത് നിസ്സാരമായിക്കണ്ട അയൽവാസി അത്രയ്ക്ക് ഭക്തിയാണെങ്കിൽ തന്നത്താൻ തെങ്ങിൽ കയറി പൂക്കുലയും കുരുത്തോലയും എടുക്ക് എനിക്ക് സമയമില്ല എന്നു പറഞ്ഞു ആ സ്ത്രീയെ പരിഹസിച്ചു. 

വിശ്വസിക്കുന്നവർക്ക് ഭഗവതിയുടെ മാഹാത്മ്യം ഒട്ടും ചില്ലറയല്ലെന്ന് ഇത്രയും പറഞ്ഞതുകൊണ്ട് മനസ്സിലാകുമല്ലോ. അനുഗ്രഹദായിനിയായ കൊല്ലകൽ പോരൂർ മഠത്തിലമ്മയുടെ അനുഗ്രഹത്തിനായ് നമുക്ക് പ്രർത്ഥിക്കാം. കൊല്ലകൽ ഭഗവതിയുടെ പ്രധാന ആട്ടവിശേഷം വിഷുമഹോത്സവമാണ്.

... അമ്മേ ശരണം ദേവീ ശരണം കൊല്ലകൽ പേരൂർമഠം വാഴും അമ്മമാരേ ശരണം ...

സോഷ്യൽ മീഡിയയിൽ ക്ഷേത്രം പിന്തുടരുക

ക്ഷേത്രത്തെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ഞങ്ങളെ പിന്തുടരാം.